തിരുവനന്തപുരത്ത് വൻ ലഹരിമരുന്ന് വേട്ട; രണ്ട് പേർ പിടിയിൽ

Ganja hunt

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ലഹരിമരുന്ന് വേട്ട. നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തുകയായിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും പോത്തൻകോട് നിന്ന് എക്‌സൈസ് സംഘം പിടികൂടി.

സംഭവത്തിൽ പെരുമ്പാവൂർ സ്വദേശികളായ എൽദോ എബ്രഹാം, സിബിൻ എന്നിവരെ അറസ്റ്റ് ചെയ്തു.

ലോറിയിൽ കഞ്ചാവ് കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നൂറ് കിലോ കഞ്ചാവും ഒരു കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലും പിടിച്ചെടുത്തത്. പ്രതികളെ എക്‌സൈസ് സംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Top