എക്‌സൈസ് റെയ്ഡില്‍ ഹാഷിഷും കറന്‍സിയും പിടികൂടി ; മൂന്നുപേര്‍ അറസ്റ്റില്‍

arrest

പേരൂര്‍ക്കട: മണ്ണന്തലയിലെ ഒരു ഹോട്ടലില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ഹാഷിഷ് ഓയിലും കറന്‍സികളും പിടികൂടി. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. തൃശൂര്‍ പീച്ചി കാണിപ്പാടം ചക്കമുടിപ്പറമ്പില്‍ വീട്ടില്‍ വിനീഷ് കുമാര്‍ (39), കാട്ടാക്കട വീരണകാവ് എസ്എന്‍ നഗര്‍ അനൂപ് ഭവനില്‍ അനൂപ് (28), തിരുവനന്തപുരം വഞ്ചിയൂര്‍ തമ്പുരാന്‍മുക്ക് ഹീര ആര്‍ക്കേഡില്‍ റനീസ് (39) എന്നിവരാണ് അറസ്റ്റിലായത്.

എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ മണ്ണന്തലയിലെ ഹോട്ടലിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ ഹാഷിഷ് കൈമാറുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. പ്രതികളെയും ഇവരില്‍ നിന്നു പിടികൂടിയ ഓയിലും പണവും കോടതിയില്‍ ഹാജരാക്കും.

Top