വേ​ഗ​ത്തി​ൽ ഏ​ഴാ​യി​രം റ​ണ്‍സ്, കോ​ഹ്ലി​യു​ടെ റി​ക്കാ​ർ​ഡ് സ്വ​ന്തം പേ​രി​ലെ​ഴു​തി ഹാ​ഷിം അം​ല

ജൊ​ഹാ​ന​സ്ബ​ർ​ഗ്: ഇന്ത്യൻ ക്രിക്കറ്റ് നായകൻ വി​രാ​ട് കോ​ഹ്ലി​യു​ടെ റി​ക്കാ​ർ​ഡ് സ്വ​ന്തം പേ​രി​ലാക്കി ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബാ​റ്റ്സ്മാ​ൻ ഹാ​ഷിം അം​ല. ഏ​ക​ദി​ന​ത്തി​ൽ വേ​ഗ​ത്തി​ൽ ഏ​ഴാ​യി​രം റ​ണ്‍​സെ​ന്ന റി​ക്കാ​ർ​ഡാ​ണ് അം​ല കോ​ഹ്ലി​യി​ൽ​ നി​ന്നു അടിച്ചെടുത്തത്.

കോ​ഹ്ലി​യു​ടേത് 161 ഇ​ന്നിം​ഗ്സു​ക​ളു​ടെ റി​ക്കാ​ർ​ഡായിരുന്നു. 151 ഇ​ന്നിം​ഗ്സു​ക​ളി​ൽ ​നി​ന്നാണ് അം​ല 7000 റ​ണ്‍​സ് മ​റി​ക​ട​ന്നത്. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ പ​രമ്പ​ര​യി​ലെ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ലാ​യി​രു​ന്നു അം​ല​യു​ടെ നേ​ട്ടം. പ​ര​മ്പ​ര​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക 2-1ന് ​പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ നേ​ട്ടം കൂ​ടാ​തെ അ​തി​വേ​ഗ​ത്തി​ൽ 2000, 3000, 4000, 5000, 6000 റ​ണ്‍​സു​ക​ളു​ടെ റി​ക്കാ​ർ​ഡും അം​ല​യു​ടെ പേ​രി​ലാ​ണ്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ എ​ബി ഡി​വി​ല്ല്യേ​ഴ്സ്(166), ഇ​ന്ത്യ​യു​ടെ സൗ​ര​വ് ഗാം​ഗു​ലി(174) വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന്‍റെ ബ്ര​യ​ൻ ലാ​റ(183) എ​ന്നി​വ​രാ​ണ് 7000 റ​ണ്‍​സ് നേ​ട്ട​ത്തി​ൽ അം​ല​യ്ക്കും കോ​ഹ്ലി​ക്കും തൊട്ടു പി​ന്നി​ലായിട്ടുള്ളത്.

Top