ചെന്നിത്തലയ്‌ക്കെതിരായ വിജിലന്‍സ് അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് ഹസന്‍

തിരുവനന്തപുരം: ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരായ വിജിലന്‍സ് അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. കെ.എം ഷാജിക്ക് എതിരെ അന്വേഷണത്തിന് നല്‍കിയ അനുമതിയും രാഷ്ട്രീയ പ്രേരിതമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ചട്ടുകമായി സ്പീക്കര്‍ പ്രവര്‍ത്തിച്ചുവെന്നും ഹസ്സന്‍ ആരോപിച്ചു.

ഗവര്‍ണര്‍ അന്വേഷണത്തിന് അനുമതി നല്‍കാത്തതിനാലാണ് സ്പീക്കര്‍ അനുമതി നല്‍കിയത്. സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധമാണ് ചൂണ്ടിക്കാണിച്ചത്. ഈ പ്രതികാരമാണ് സ്പീക്കര്‍ക്ക് ഉള്ളത്.

തെളിവില്ലാത്തതു കൊണ്ട് രണ്ട് തവണ വിജിലന്‍സ് തള്ളിയ കേസാണിത്. കെഎം ഷാജിയ്‌ക്കെതിരായ ആരോപണം ഇഡി അന്വേഷിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോസ്റ്റിട്ടതിനാണ് ഷാജിക്കെതിരെ കേസെടുപ്പിച്ചത്. കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിന്റെ പശ്ചാത്തലത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് രാജി വെക്കണം. മുഖ്യമന്ത്രിയുടെ വിശ്വാസം നഷ്ടപ്പെട്ടു എന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.

Top