യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല യുവതീപ്രവേശനം തടയുമെന്ന് ഹസന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഓഡിനന്‍സ് വഴി ശബരിമലയിലെ യുവതീ പ്രവേശനം തടയുമെന്നു യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍. വിശ്വാസം സംരക്ഷിക്കാന്‍ നിയമം നിര്‍മിക്കുമെന്നും ഹസന്‍ പറഞ്ഞു.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല വിശ്വാസികളുടെ വികാരം മാനിക്കും. വിഷയത്തില്‍ നിയമം കൊണ്ടുവരും. ശബരിമലയില്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സിപിഎമ്മിനു മതമൈത്രിയെക്കുറിച്ച് പറയാന്‍ അവകാശമില്ലെന്നും ഹസന്‍ പറഞ്ഞു.

വിശ്വാസ സംരക്ഷണത്തിനായി നിയമം കൊണ്ടുവരണമെന്നു മുഖ്യമന്ത്രിയോട് ആവശ്യപ്പെടാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന് ധൈര്യമുണ്ടോയെന്നും ഇക്കാര്യത്തില്‍ താന്‍ വിജയരാഘവനെ വെല്ലുവിളിക്കുകയാണെന്നും ഹസന്‍ പറഞ്ഞു. ഹിന്ദു വര്‍ഗീയതയും മുസ്ലിം വര്‍ഗീയതയും ഇളക്കിവിടാനാണു മുഖ്യമന്ത്രിയുടെ ശ്രമമെന്നും ഹസന്‍ കുറ്റപ്പെടുത്തി.

Top