സിപിഎമ്മിന്റെ ബിജെപി വിമര്‍ശനം ആത്മാര്‍ത്ഥമല്ലെന്ന് ഹസന്‍

mm-hasan

തിരുവനന്തപുരം: സിപിഎമ്മിന്റെ ബിജെപി വിമര്‍ശനം ആത്മാര്‍ത്ഥമല്ലെന്ന് കെ പി സി സി അധ്യക്ഷന്‍ എം എം ഹസന്‍.

ബി ജെ പിയും സി പി എമ്മും തമ്മിലുള്ളത് രഹസ്യ ബാന്ധവമാണുള്ളത്. സി പി എം അമിത്ഷായെയും ബിജെപി യാത്രയെയും വിമര്‍ശിക്കുന്നത് ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടാണെന്നും ഹസന്‍ പറഞ്ഞു.

വേങ്ങര തിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ വിലയിരുത്തലായിരിക്കില്ല, മറിച്ച് ഭരണത്തിന്റെ വിലയിരുത്തലാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

16 ന് പാര്‍ട്ടി നടത്താനിരിക്കുന്ന ഹര്‍ത്താലിനെ വ്യക്തിപരമായി അംഗീകരിക്കുന്നില്ല, എന്നാല്‍ പാര്‍ട്ടിയുടെ തീരുമാനം താന്‍ അംഗീകരിക്കുമെന്നും കെ പി സി സി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ വ്യക്തിപരമായ നിലപാടുകള്‍ പാര്‍ട്ടി അംഗീകരിക്കാറില്ലെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.

Top