എന്‍.എസ്.എസ് ആസ്ഥാനത്തെത്തി ഹസന്‍

MM Hassan

തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എന്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചു. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തി. സൗഹൃദ സംഭാഷണത്തിനാണ് എത്തിയതെന്ന് ഹസന്‍ പറഞ്ഞു. കെ.സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കളും ഹസന് ഒപ്പമുണ്ടായിരുന്നു.

രാഷ്ട്രീയ ആനുകാലിക വിഷയങ്ങള്‍ ഒന്നും തന്നെ ചര്‍ച്ച ചെയ്തില്ലെന്ന് ഹസന്‍ കൂട്ടിച്ചേര്‍ത്തു. സംവരണ വിഷയത്തില്‍ യുഡിഎഫിനെതിരെ ലേഖനമെഴുതിയ ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിനെ കാണാന്‍ ശ്രമിച്ചെങ്കിലും കൊവിഡ് നിരീക്ഷണത്തില്‍ ആയതിനാല്‍ സാധിച്ചില്ലെന്നും ഹസന്‍ പറഞ്ഞു.

Top