യുക്രൈനില്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതപാത ഒരുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

modi-pinarayi

തിരുവനന്തപുരം: റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ യുക്രൈനില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികളെയെല്ലാം തിരികെയെത്തിക്കാന്‍ റഷ്യ വഴി വേഗത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

യുദ്ധ മേഖലയില്‍നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പുറത്തുവരാന്‍ മാനുഷിക പരിഗണന വെച്ച് സുരക്ഷിതപാത ഒരുക്കണമെന്നും ഇതിനായി റഷ്യന്‍ ഭരണ നേതൃത്വവുമായി സംസാരിച്ച് വഴി കണ്ടെത്തണണെന്നും പ്രധാനമന്ത്രിയോടെ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

കാര്‍കീവ്, സുമി നഗരങ്ങളില്‍ രൂക്ഷമായ ഷെല്ലാക്രമണവും ബോംബാക്രമണവും നടക്കുന്ന സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്ന് വ്യക്തമായ നിര്‍ദേശമില്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ അപകടസാധ്യതയുള്ള പടിഞ്ഞാറോട്ട് പലായനം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും പിണറായി ചൂണ്ടികാട്ടി.

മേഖലയിലെ ബങ്കറുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് വെള്ളവും ഭക്ഷണവും തീര്‍ന്നതിനാല്‍ പട്ടിണി നേരിടുകയാണ്. റെഡ് ക്രോസ് ഉള്‍പ്പെടെയുള്ള സന്നദ്ധസംഘടനകളെ ഉപയോഗിച്ച് ഭക്ഷണവും വെള്ളവും എത്തിക്കാന്‍ അടിയന്തര നടപടി വേണമെന്നും മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു.

Top