നിരത്തുകള്‍ കീഴടക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350 ഫയര്‍ബോള്‍

നിരത്തുകള്‍ കീഴടക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മീറ്റിയോര്‍ 350 ഫയര്‍ബോള്‍ മോഡല്‍.റോയല്‍ എന്‍ഫീല്‍ഡിന്റെ ജെ10 പ്ലാറ്റ്ഫോമില്‍ നിര്‍മിക്കുന്ന ഈ മോഡല്‍ തണ്ടര്‍ബേഡ് 350യുടെ പകരക്കാരനായിരിക്കുമെന്നാണ് സൂചനകള്‍.

ഓട്ടോമൊബൈല്‍ ഇന്‍ഫിനിറ്റിയാണ് പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡ് എക്സുമായി സാമ്യുള്ള ഡിസൈനാണ് മീറ്റിയോര്‍ 350 ഫയര്‍ബോളിനുമുള്ളത്.

ബിഎസ് 6 എന്‍ജിനും പുതിയ ഡിസൈന്‍ ശൈലിയുമാണ് മീറ്റിയോര്‍ 350 ഫയര്‍ബോളിന്റെ ഹൈലൈറ്റ്.റൗണ്ട് ഷേപ്പിലുള്ള ഹെഡ്ലാമ്പും ഇതിനുള്ളില്‍ വൃത്താകൃതിയില്‍ തന്നെ നല്‍കിയിട്ടുള്ള എല്‍ഇഡി ഡിആര്‍എല്‍. ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് പാനല്‍, റൗണ്ട ഷേപ്പിലുള്ള ടെയ്ല്‍ലൈറ്റ്, രണ്ടുതട്ടുകളായി നല്‍കിയിട്ടുള്ള സീറ്റുകള്‍ എന്നിവയാണ് മീറ്റിയോറിന്റെ ഏകദേശ രൂപം.

മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കും ഡ്യുവല്‍ ചാനല്‍ എബിഎസുമാണ് ഈ വാഹനത്തിന് സുരക്ഷയൊരുക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-ന് കരുത്തേകുന്ന 349 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും മീറ്റിയോര്‍ 350 ഫയര്‍ബോളിലും നല്‍കുക. ബിഎസ്-6 നിലവാരത്തില്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യയും ഇതില്‍ നല്‍കുന്നുണ്ട്. 19.8 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ട്രാ്ന്‍സ്മിഷന്‍.

ഏകദേശം 1.69 ലക്ഷം രൂപയായിരിക്കും ഈ ബൈക്കിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വിലയെന്നാണ് സൂചന.

Top