സമ്പന്നയായ എഴുത്തുകാരിയായി ‘ഹാരിപോട്ടർ’ സൃഷ്ടാവ്‌ ജെ.കെ. റൗളിംഗ്

ഹാരിപോട്ടറിന്റെ സൃഷ്ടാവായ ജെ.കെ. റൗളിംഗ് ഇനി മുതൽ സമ്പന്നയായ എഴുത്തുകാരി.

ഹാരിപോട്ടര്‍ പരമ്പരയിലെ പുസ്തകങ്ങളാണ് ലോകത്തെ സമ്പന്നയായ എഴുത്തുകാരി എന്ന പദവി ജെ.കെ റൗളിംഗിന് നേടിക്കൊടുത്തത്.

അമിതമായി പണം സംഭാവന നല്കിയതും , ബ്രിട്ടീഷ് നികുതിയിലെ മാറ്റവും കാരണം റൗളിംഗിന് ഈ പദവി നഷ്ടമായിരുന്നു.

കഴിഞ്ഞ വര്‍ഷം മാത്രം 9.6 കോടി രൂപയാണ് ജെ.കെ റൗളിംഗിന് നേടിയത്. ഹാരിപോട്ടര്‍ പരമ്പരയിലെ പുസ്തകങ്ങളുടെ വില്പനയും നോവലിനെ അടിസ്ഥാനമാക്കി നിര്‍മിച്ച ചിത്രത്തില്‍ നിന്നുള്ള വരുമാനവുമാണ് ഇത് നേടിക്കൊടുത്തത്.

ഹാരിപോട്ടര്‍ പരമ്പരയിലെ എല്ലാ പുസ്തകങ്ങളും വന്‍ ജനപ്രീതിയാണ് നേടിയത്. 1997ലാണ് ഹാരിപോട്ടര്‍ സീരിസിലെ ആദ്യ പുസ്തകം പുറത്തിറങ്ങിയത്.

Top