ഹരിയാനയില്‍ ഡെപ്യൂട്ടി അഡ്വ.ജനറലിനെ പുറത്താക്കി

ഹരിയാന: ഹരിയാനയിലെ ഡെപ്യൂട്ടി അഡ്വ.ജനറല്‍ ഗുര്‍ദാസ് സിങ് സല്‍വാരയെ പുറത്താക്കി.

പീഡനക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ആള്‍ ദൈവം ദേര സച്ചാ സൗധ നേതാവ് ഗുര്‍മീത് റാം റഹീം സിംഗിന്റെ പെട്ടി ചുമന്നതിനെതിരെയാണ് നടപടി.

ഗുര്‍മീത് റാം റഹീമിന്റെ ഇസെഡ് പ്‌ളസ് കാറ്റഗറി സുരക്ഷ പിന്‍വലിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ നടപടി.

മാനഭംഗക്കേസില്‍ ഇയാള്‍ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയതോടെയാണു വിവിഐപി സുരക്ഷ പിന്‍വലിച്ചതെന്നു ആഭ്യന്തര മന്ത്രാലയ സെക്രട്ടറി വ്യക്തമാക്കി

Top