75 വയസുള്ള മരങ്ങളെ സംരക്ഷിക്കുന്നവര്‍ക്ക് പെന്‍ഷന്‍ പദ്ധതിയുമായി ഹരിയാന

 

75 വയസിനു മുകളില്‍ പ്രായമുള്ള മരങ്ങളെ സംരക്ഷിക്കുന്നവര്‍ക്ക് പെന്‍ഷന്‍ പദ്ധതിയുമായി ഹരിയാന സര്‍ക്കാര്‍. ‘ഹരിയാന പ്രാണ്‍ വായു ദേവ്താ പെന്‍ഷന്‍ സ്‌കീം’ എന്നാണ് പദ്ധതിയിട്ട് പേര്. അഞ്ചു വര്‍ഷക്കാലയളവിലേക്കാണ് പദ്ധതി. പ്രതിവര്‍ഷം മരത്തിന്റെ ഉടമയ്ക്ക് 2,500 രൂപ വെച്ച് പെന്‍ഷനായി നല്‍കുമെന്നാണ് ഹരിയാന വനംവകുപ്പ്-പരിസ്ഥിതി മന്ത്രി കാന്‍വര്‍ പാല്‍ പറഞ്ഞത്.

എല്ലാ വര്‍ഷവും ഈ തുകയില്‍ വര്‍ധനവുണ്ടാകും. മാത്രവുമല്ല രോഗം ബാധിച്ചതോ പൊള്ളയായതോ ആയ മരങ്ങള്‍ ഈ സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടില്ല. കൂടാതെ അഞ്ച് വര്‍ഷത്തിനു ശേഷം അവലോകന യോഗം നടത്തും. അതുവരെ ഈ പദ്ധതിയ്ക്ക് കീഴെ 4,000 മരങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. അതിനുശേഷം നടക്കുന്ന റിവ്യു മീറ്റിങ് പ്രകാരമാകും ബാക്കി നടപടികള്‍. വനമേഖലയിലെ മരങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

 

Top