ഹരിയാനയില്‍ മൂടല്‍ മഞ്ഞ് മൂലം വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഏഴ് മരണം

accident

അംബാല: മൂടല്‍ മഞ്ഞ് മൂലം വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഏഴ് മരണം. നാല് പേര്‍ക്ക് പരിക്ക്. ഹരിയാനയിലെ അംബാല -ചണ്ഡീഗഡ് ദേശീയ പാതയിലാണ് അപകടം സംഭവിച്ചത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു.

മൂടല്‍ മഞ്ഞിനെ തുടര്‍ന്നു നിരവധി വാഹനങ്ങളാണ് ശനിയാഴ്ച രാവിലെ കൂട്ടിയിടിച്ചത്. കഴിഞ്ഞ ദിവസം ഹരിയാനയിലെ റേവാരി റോഹ്ത്തഗ് ഹൈവേയില്‍ മൂടല്‍ മഞ്ഞ് മൂലം വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഏഴ് പേര്‍ മരിച്ചിരുന്നു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Top