ഹരിയാന ബാനഗ്പുറിൽ ഇനി എന്നും രാവിലെ ദേശിയഗാനം മുഴുങ്ങും ; പുതിയ പദ്ധതിയുമായി ഗ്രാമം

Haryana village, National anthem,

ഛണ്ഡീഗഡ്: ഹരിയാനയിലെ ബാനഗ്പുര്‍ ഗ്രാമത്തില്‍ ഇനി മുതല്‍ എല്ലാ ദിവസും രാവിലെ ദേശീയഗാനം മുഴങ്ങും. ദേശീയഗാനം ഇത്തരത്തിൽ കേൾക്കുന്നതിന് ഗ്രാമത്തില്‍ ഉടനീളം 20 സ്പീക്കറുകളാണ് സ്ഥാപിച്ചിരിക്കുന്നത്.

രാവിലെ എട്ട് മണിക്കാണ് ഗ്രാമത്തിലെ സ്പീക്കറില്‍ ദേശിയഗാനം മുഴങ്ങുന്നത്. കൂടാതെ ഇതിനൊപ്പം ഗ്രാമത്തിലെ 5000 ആളുകളും കൂടെ പാടും. ഈ സംവിധാനം നടപ്പാക്കുന്ന രാജ്യത്തെ രണ്ടാമത്തെ സ്ഥലമാണ് ബാനഗ്പുര്‍.

ഗ്രാമത്തിലെ മുഖ്യനായ സച്ചില്‍ മദോത്തിയയുടെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ ഉദ്ഘാടനത്തിന് ഫരീദാബാദ് എംഎല്‍എ തേക് ചന്ദ് ശര്‍മ്മ, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് പ്രതാപ് സിങ്, ആര്‍എസ്‌എസ് ഹരിയാണ സഹ-കണ്‍വീനര്‍ ഗംഗാ ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തെലങ്കാനയിലെ ജാമികുണ്ഡയില്‍ നിന്നാണ് തനിക്ക് ഈ ആശയം ലഭിച്ചതെന്ന് ഗ്രാമമുഖ്യനായ സച്ചില്‍ പറഞ്ഞു. തുടര്‍ന്ന് പഞ്ചായത്തില്‍നിന്ന് 2.97 ലക്ഷം രൂപ ചെലവഴിച്ച്‌ സ്പീക്കറുകള്‍ സ്ഥാപിക്കുകയായിരുന്നു.

Top