അധ്യാപകര്‍ പൂജാ പഠന ക്ലാസുകളില്‍ പങ്കെടുക്കണമെന്ന് ഹരിയാന സര്‍ക്കാര്‍

Manohar Lal

ചണ്ഡീഗഡ്: അധ്യാപകര്‍ പുരോഹിത പരിശീലന ക്ലാസുകളില്‍ പങ്കെടുക്കണമെന്ന് ഹരിയാന സര്‍ക്കാറിന്റെ ഉത്തരവ്.

പൂജാവിധി പഠിപ്പിക്കുന്നതിനായി ഒക്‌ടോബര്‍ 29ന് പരിശീലന സര്‍ക്കാര്‍ ക്ലാസ് സംഘടിപ്പിച്ചിരുന്നു.

എന്നാല്‍ അന്ന് നടന്ന പരിശീലന ക്ലാസില്‍ പല അധ്യാപകരും പങ്കെടുത്തില്ല. പരിശീലന പരിപാടിയില്‍ പങ്കെടുക്കാത്തതിന് സംസ്ഥാന സര്‍ക്കാര്‍ അധ്യാപകരില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. പങ്കെടുക്കാത്ത അധ്യാപകര്‍ക്കെതിരെ വകുപ്പുതല നടപടിക്കും ശിപാര്‍ശയുണ്ട്.

പരിശീലന ക്ലാസുകളില്‍ പങ്കെടുത്താല്‍ ഗ്രാമോത്‌സവങ്ങളില്‍ പൂജ ചെയ്യാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരുന്നത്.

അടുത്തു വരുന്ന ഉത്‌സവത്തിന് അധ്യാപകര്‍ പൂജ ചെയ്യണമെന്ന് മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒമ്പതു ദിവസം നീണ്ടു നില്‍ക്കുന്ന ജൈന ഉത്‌സവമായ പര്യൂഷന്റെ ഭാഗമായി സംസ്ഥാനത്ത് നവംബര്‍ 11 മുതല്‍ 19 വരെ മാംസ വില്‍പ്പനയും നിരോധിച്ചിട്ടുണ്ട്.

Top