ആള്‍ദൈവം രാംപാല്‍ രണ്ട് കൊലക്കേസുകളില്‍ കുറ്റക്കാരനെന്ന് കോടതി

ഗുരുഗ്രാം: കൊലപാതക കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം രാംപാല്‍ കുറ്റക്കാരന്‍. രണ്ട് കേസുകളിലും പ്രതി കുറ്റക്കാരനാണെന്ന് ഹരിയാന കോടതി കണ്ടെത്തി. 2014ല്‍ നടന്ന കൊലപാതക കേസുകളിലാണ് രാംപാല്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ഇയാള്‍ക്കുള്ള ശിക്ഷാവിധി ഒക്ടോബര്‍ 16,17 തീയതികളിലായി വിധിക്കും.

ബര്‍വാലയിലെ സത്‌ലോക് ആശ്രമത്തില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവമാണ് ഒന്ന്. പൊലീസും രാംപാലിന്റെ അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ട സംഭവമാണ് മറ്റൊന്ന്. രണ്ട് കേസിലും രാംപാല്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കോടതി അലക്ഷ്യക്കേസില്‍ രാംപാലിനെ അറസ്റ്റ് ചെയ്യാന്‍ പഞ്ചാബ്-ഹരിയാന കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. അറസ്റ്റ് ചെയ്യാനെത്തിയ വേളയില്‍ രാംപാല്‍ അനുയായികളെ ഉപയോഗിച്ച് ചെറുത്തതാണ് വെടിവയ്പ്പില്‍ കലാശിച്ചത്. നാല് സ്ത്രീകളും ഒരു കുട്ടിയുമാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്.

Top