ചണ്ഡീഗഡ്: മധ്യപ്രദേശ്, രാജസ്ഥാന് സംസ്ഥാനങ്ങള്‍ക്കു പിന്നാലെ, പന്ത്രണ്ട് വയസിനു താഴെ പ്രായമുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്കുന്ന ബില്ലിന് ഹരിയാനയും അംഗീകാരം നല്കി. ഏകകണ്ഠമായാണു ബില്‍ നിയമസഭ അംഗീകരിച്ചത്.
ബജറ്റ് സെഷന്റെ അവസാന ദിവസം പാര്‍ലമെന്ററി കാര്യമന്ത്രി രാംബിലാസ് ശര്‍മയാണ് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. ഈ ബില്ല് പാസാക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ഹരിയാന. ഇന്ത്യന്‍ പീനല്‍ കോഡ് 376, 354, 354ഡി എന്നീ വകുപ്പുകള്‍ ഭേദഗതി ചെയ്താണ് ബില്‍ അംഗീകരിച്ചിരിക്കുന്നത്. 376ഡി വകുപ്പിനുശേഷം 376 ഡിഎ എന്ന ഒരു വകുപ്പുകൂടി നിയമത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
പുതിയ നിയമം നിലവില്‍ വരുന്നതോടെ 12 വയസോ അതിനു താഴെയോ പ്രായമുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചാല്‍ പ്രതികള്‍ക്ക് വധശിക്ഷയോ 14 വര്‍ഷം കഠിനതടവോ ലഭിക്കും. കുറ്റവാളികള്‍ക്കെതിരേ നിലവിലുള്ള നിയമങ്ങള്‍ ശക്തമാക്കാനും മന്ത്രിസഭ തീരുമാനിച്ചു.