ഹരിയാനയിലെ പൊലീസ് സ്റ്റേഷനില്‍ വനിതാ എസ്‌ഐ കൂട്ട ബലാത്സംഗത്തിന് ഇരയായി

rape123

ചണ്ഡീഗഡ്: ഹരിയാനയിലെ പൊലീസ് സ്റ്റേഷനില്‍ വനിതാ എസ്‌ഐ കൂട്ട ബലാത്സംഗത്തിന് ഇരയായി. ഹരിയാനയിലെ പാലാവള്‍ പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് എസ്‌ഐയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ ഇതുവരെയും ആരെയും അറസ്റ്റു ചെയ്തിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പൊലീസ് കണക്കുകള്‍ പ്രകാരം ഈ വര്‍ഷം മേയ് 31 വരെ 70 സ്ത്രീ പീഡനക്കേസുകളാണ് ഹരിയാനയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2017ല്‍ 1,238 പീഡനക്കേസുകളും, 141 പീഡനശ്രമങ്ങളുമാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Top