കര്‍ഷക നേതാക്കള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം; കടുത്ത നടപടിക്കൊരുങ്ങി ഹരിയാന പൊലീസ്

ഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കടുത്ത നടപടിക്കൊരുങ്ങി ഹരിയാന പൊലീസ്. കര്‍ഷക നേതാക്കള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തും. പൊതുമുതല്‍ നശിപ്പിച്ചതില്‍ കര്‍ഷക നേതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കും. പ്രതിഷേധക്കാര്‍ സമാധാനന്തരീക്ഷം തകര്‍ക്കുന്നുവെന്ന് പൊലീസ് ആരോപിച്ചു. കര്‍ഷക നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പ്രകോപനപരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നുവെന്നും പൊലീസ് പറയുന്നു.

ഇതിനിടെ, കര്‍ഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും പോസ്റ്റുകളും എക്‌സ് നീക്കം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് എക്‌സ് അറിയിച്ചു. കര്‍ഷകപ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്ന പത്രപ്രവര്‍ത്തകരുടെയും കര്‍ഷക സംഘടന നേതാക്കളുടെയും അക്കൗണ്ടുകളാണ് സസ്‌പെന്‍ഡ് ചെയ്തത്. അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ തടവും പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷ ലഭിക്കുമെന്ന് കേന്ദ്രം ഭീഷണിപ്പെടുത്തി. സര്‍ക്കാര്‍ നടപടിയോട് യോജിക്കുന്നില്ല എന്നും എക്‌സിന്റെ വിശദീകരണത്തില്‍ പറയുന്നു.

Top