ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾ നിർത്തിവയ്ക്കാൻ ഹരിയാന സർക്കാരിന്റെ നിർദേശം

ഡൽഹി: ഹരിയാനയിലെ നൂഹ് ജില്ലയിൽ മൊബൈൽ ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾ മൂന്ന് ദിവസത്തേക്ക് നിർത്തിവയ്ക്കാൻ ഹരിയാന സർക്കാരിന്റെ നിർദേശം. പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാക്കളെ തട്ടിക്കൊണ്ടുപോയി ചുട്ടുകൊന്ന സംഭവത്തിൽ പ്രതിഷേധം, വർഗീയ സംഘർഷത്തിലേയ്ക്കടക്കം എത്തുമെന്ന ആശങ്കയിലാണ് ഹരിയാന സർക്കാർ നടപടി

ഇന്ന് മുതൽ ഫെബ്രുവരി 28 വരേയാണ് മൊബൈൽ ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഹരിയാനയിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ആളുകൾ വെള്ളിയാഴ്ച ഫിറോസ്പൂർ ജിർക്കയിലെ നുഹ്-അൽവാർ ഹൈവേ ഉപരോധിച്ചിരുന്നു. അതിന് ശേഷമാണ് നൂഹിൽ സുരക്ഷ ശക്തമാക്കിയത്.

Top