പ്രധാന മന്ത്രിയുടെ മോർഫ്ഡ് ഫോട്ടോ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത യുവാവ് പിടിയിൽ

arrest

ഡെറാഡൂൺ: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ മോർഫ് ചെയ്ത ഫോട്ടോ ഫെയ്‌സ്ബുക്ക് ടൈം ലൈനിൽ പോസ്റ്റ് ചെയ്തയാൾ പൊലീസ് പിടിയിൽ.

ഡെറാഡൂണിലെ വികാസ് നഗറിൽ നിന്നുള്ള എം.ഡി ഷക്കിബ് എന്നയാളെയാണ് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഷക്കിബ് പ്രധാനമന്ത്രിയെ അവഹേളിക്കുന്ന തരത്തിലുള്ള ഫോട്ടോ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

ഈ ഫോട്ടോ സോഷ്യൽ മീഡിയിൽ വൈറലാകുകയും നിരവധി വിമർശനങ്ങൾക്ക് ഇടവരുത്തുകയും ചെയ്തു.

തുടർന്നാണ് പൊലീസിന് ഇതു സംബന്ധിച്ച പരാതി ലഭിക്കുന്നത്. നവംബർ 18-നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഡെറാഡൂൺ പൊലീസ് സൂപ്രണ്ട് സരിതാ ധോഭൽ പറഞ്ഞു.

ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ 67-ാം വകുപ്പ് (ഇലക്ട്രോണിക് രൂപത്തിൽ അശ്ലീല വസ്തുക്കൾ പ്രസിദ്ധീകരിക്കുകയോ അല്ലെങ്കിൽ അശ്ലീല ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുകയോ), 67-A (ലൈംഗിക സ്പഷ്ടമായ പ്രവൃത്തിയിലുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കുക അല്ലെങ്കിൽ കൈമാറ്റം ചെയ്യുക ),സെക്ഷൻ 292 എ (ചിത്രങ്ങൾ പ്രചരിപ്പിക്കുക ) എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

Top