മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഭാഗമായി കോവിഡ് വാക്‌സിൻ സ്വീകരിച്ച മന്ത്രിക്ക് കോവിഡ്

ചണ്ഡിഗഢ് : കോവിഡ് വാക്‌സിനെടുത്ത ഹരിയാന മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹരിയാന ആഭ്യന്തര- ആരോഗ്യ വകുപ്പ് മന്ത്രി അനില്‍ വിജ്ജിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്‌സിൻ ആയ കോവാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഭാഗമായി നവംബര്‍ 20ന് മന്ത്രി വാക്‌സിന്‍ സ്വീകരിച്ചിരുന്നു. അദ്ദേഹം തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

 

അദ്ദേഹം അംബാല ക​ന്റോൺമെൻറ്​ ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്‌ കടന്ന ഭാരത് ബയോട്ടെക് തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. 90 % വിജയം കണ്ടിരുന്നു എന്നാണ് കോവാക്‌സിന്‍ നിര്‍മ്മാതാക്കള്‍ അവകാശപ്പട്ടത്. ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസർച്ചും (ഐ.സി.എം.ആർ) ഭാരത്​ ബയോടെകും സംയുക്തമായാണ് കോവാക്‌സിൻ വികസിപ്പിക്കുന്നത്.

Top