Haryana lab finds beef in biryani seized from Mewat

മേവാത്ത്: ഹരിയാനയിലെ മേവാത്ത് ജില്ലയിലെ ഒരു ഹോട്ടലില്‍ വിളമ്പിയ ബിരിയാണിയില്‍ നിന്നും ബീഫ് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കി. അടുത്ത ദിവസങ്ങളില്‍ നടക്കുന്ന ബലി പെരുന്നാള്‍ ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് ജാഗ്രത പുലര്‍ത്തുന്നത്.

പ്രദേശത്തെ ചില ഹോട്ടലുകളില്‍ ബീഫ് ബിരിയാണി വിളമ്പുന്നുവെന്ന് കഴിഞ്ഞ മാസമാണ് പൊലീസിന് പരാതി കിട്ടിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലെ ഏഴ് സാമ്പിളുകളിലും ബീഫിന്റെ സാന്നിധ്യം കണ്ടെടുത്തിരുന്നു.

ലാലാ ലജ്പത് റായ് സര്‍വകലാശാലയിലെ വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് വിഭാഗത്തിന്റെ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചതെന്ന് മേവാത്ത് പൊലീസ് എസ്.പി കുല്‍ദീപ് സിംഗ് പറഞ്ഞു. ഏകദേശം ഏഴ് ഭക്ഷണ സാമ്പിളുകള്‍ ലഭിച്ചതായി സര്‍വ്വകലാശാല അധികൃതരും സമ്മതിക്കുന്നുണ്ട്.

സംസ്ഥാനസര്‍ക്കാരിന്റെ ഗോ രക്ഷാ, ഗോ സംവര്‍ധന്‍ പദ്ധതികള്‍ പ്രകാരം ഹരിയാനയില്‍ ബീഫ് വില്‍പന, ഉപഭോഗം എന്നിവ നിരോധിച്ചിട്ടുണ്ട്. ഗോ സംരക്ഷണത്തിനായി പ്രത്യേക സംഘം തന്നെ ഹരിയാന പൊലീസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പശു സംരക്ഷണ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 10ല വര്‍ഷം വരെ തടവും ഒരു ലക്ഷം വരെ പിഴയുമാണ് ശിക്ഷ.

Top