Haryana cops to ‘sniff out’ beef in biryani

ചണ്ഡീഗഡ്: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നതില്‍ ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ രണ്ടാം സ്ഥാനമാണ് ഹരിയാനക്ക്.

എന്നാല്‍ ഇപ്പോള്‍ ഹരിയാന പൊലീസ് നേരിടുന്ന പ്രധാന പ്രശ്‌നം ഇവിടുത്തെ കടകളില്‍ നിന്നു ലഭിക്കുന്ന ബിരിയാണിയിലെ ബീഫാണ്.

ഇവിടെ ഭക്ഷണശാലകളില്‍ ബീഫ് വില്‍പ്പന നടത്തുന്നു എന്ന് കാണിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ബിരിയാണി സാമ്പിളുകള്‍ ശേഖരിക്കാന്‍ പൊലീസ് തയ്യാറായത്. ഗോവധ നിരോധനം നിലവിലുള്ള സംസ്ഥാനമായതിനാല്‍ ഹരിയാനയില്‍ ബീഫ് വില്‍ക്കുന്നത് കുറ്റകരമാണ്.

അതിനാല്‍ മറ്റേതെങ്കിലും രൂപത്തില്‍ ഇത് വില്‍ക്കുന്നുണ്ടോ എന്നറിയാനാണ് പൊലീസ് ശ്രമിക്കുന്നത്. ബീഫ് ബിരിയാണി വ്യാപകമായി വില്‍ക്കുന്നു എന്നാണ് പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നത്.

പുതിയ നീക്കത്തിനെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. ജോലിചെയ്യാനുള്ള ജനങ്ങളുടെ അവകാശത്തിനെതിരെയുള്ള കടന്ന് കയറ്റമാണിതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ പരിശോധനയുമായി മുന്നോട്ട് പോകാനാണ് മേവത് പൊലീസിന്റെ തീരുമാനം.

Top