കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് സന്നദ്ധത അറിയിച്ച് ഹരിയാന മുഖ്യമന്ത്രി

anilvij

ഹരിയാന: കോവിഡ് വാക്സിന്‍ പരീക്ഷണത്തിന് സന്നദ്ധത അറിയിച്ച് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്. ഇന്ത്യന്‍ കമ്പനിയായ ഭാരത ബയോടെക് തങ്ങളുടെ വാക്സിന്‍ പരീക്ഷണം മൂന്നാം ഘട്ടത്തിലെത്തിയെന്ന് അറിയിച്ചിരുന്നു. ഭാരത് ബയോടെക്കിന്റെ വാക്സിന്‍ സ്വീകരിക്കാന്‍ സന്നദ്ധനാണെന്ന് അറിയിച്ചതായി അദ്ദേഹം ട്വീറ്റ് ചെയ്തു.

26000 പേരിലായിരിക്കും വാക്‌സിന്‍ പരീക്ഷണം നടക്കുകയെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയില്‍ നടന്നതില്‍ വച്ച് ഏറ്റവും വലിയ മരുന്ന് പരീക്ഷണമാണിത്. തിങ്കളാഴ്ചയാണ് കമ്പനി ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ സഹകരണത്തോടെയാണ് പരീക്ഷണം.

Top