ലിവ്-ഇന്‍ റിലേഷന്‍ഷിപ്പുകള്‍ അപകടകരമായ രോഗം; ഉന്മൂലനം ചെയ്യണമെന്ന് ബിജെപി എംപി ധര്‍ംബീര്‍ സിംഗ്

ഡല്‍ഹി: ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിനെതിരെ ഹരിയാനയിലെ ബിജെപി എംപി ധര്‍ംബീര്‍ സിംഗ്. ഇത്തരം ബന്ധങ്ങള്‍ സമൂഹത്തില്‍ നിന്ന് ഉന്മൂലനം ചെയ്യേണ്ട ഒരു അപകടകരമായ രോഗമാണ്. ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോക്‌സഭയില്‍ ‘സീറോ അവറി’ലാണ് ധര്‍ംബീര്‍ സിംഗ് വിഷയം ഉന്നയിച്ചത്. പ്രണയ വിവാഹങ്ങളില്‍ വിവാഹമോചന നിരക്ക് കൂടുതലാണെന്നും പ്രണയ വിവാഹങ്ങള്‍ക്ക് വധൂവരന്മാരുടെ മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കണമെന്നും ധരംബീര്‍ സിംഗ് പറഞ്ഞു.

വസുധൈവ കുടുംബകത്തിന്റെയും സാഹോദര്യത്തിന്റെയും ദര്‍ശനത്തിന് പേരുകേട്ടതാണ് ഇന്ത്യന്‍ സംസ്‌കാരം. നമ്മുടെ സാമൂഹിക ഘടന ലോകത്തിലെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാണ്. നമ്മുടെ നാനാത്വത്തിലെ ഏകത്വം ലോകം മുഴുവന്‍ മതിപ്പുളവാക്കുന്നു. അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ വിവാഹമോചന നിരക്ക് 1.1 ശതമാനം മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു.

Top