ഹരിയാനയിൽ കാമുകൻ യുവതിയെ വെടിവെച്ചു കൊന്നു

രിയാന;ഹരിയാനയിൽ പട്ടാപകൽ യുവതിയെ വെടിവച്ചു കൊന്ന കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. പെൺകുട്ടിയെ വെടിവച്ചു കൊന്ന പ്രതിയുടെ മൊഴിയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. താനുമായുള്ള പ്രണയബന്ധം വേണ്ടെന്ന് വച്ചതും, മറ്റൊരു കല്യാണത്തിന് ഒരുങ്ങിയതുമാണ് പ്രതിക്ക് പെൺകുട്ടിയെ കൊല്ലാൻ കാരണമായ പ്രേരണ എന്നാണ് പ്രതി തൗഫീഖ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.

മതം മാറണമെന്നും തന്നെ വിവാഹം കഴിക്കണമെന്നും തൗസീഫ് കൊല്ലപ്പെട്ട നികിതയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് വിസമ്മതിച്ചതിനെ തുടർന്നാണ് പെൺകുട്ടിയെ കൊല്ലാൻ തീരുമാനിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. മാത്രമല്ല മുൻപും പെൺകുട്ടിയെ പ്രതി ശല്യം ചെയ്തതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്. അതേസമയം, പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ടുകൊണ്ടുള്ള ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം ശക്തമാകുകയാണ്.

Top