ഹരിയാനയിൽ അമ്മ മക്കളെ ക്രൂരമായി കൊലപ്പെടുത്തി

രിയാന : ഹരിയാനയിലെ ഗുരുഗ്രാമില്‍ എട്ടു മാസത്തിനും ഏഴു വയസിനും ഇടയില്‍ പ്രായമുള്ള നാല് സഹോദരിമാരെ അമ്മ കഴുത്തറുത്തു കൊന്നു. പിന്നീട് അതേ കത്തികൊണ്ട് ആത്മഹത്യക്ക് ശ്രമിച്ച കുട്ടികളുടെ അമ്മ ഫര്‍മീന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവർ ഗുരുതരാവസ്ഥയിലാണെന്നു പൊലീസ് പറഞ്ഞു.
എന്തിനാണ് ഫര്‍മീന കുഞ്ഞുങ്ങളെ കൊന്നതെന്നു വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

ഇവരുടെ മൊഴി എടുക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളു. മെക്കാനിക്കായ ഭര്‍ത്താവ് ഖുര്‍ഷിദ് അഹമ്മദിനൊപ്പമാണ് ഫര്‍മീന താമസിച്ചിരുന്നത്. ആദ്യഭര്‍ത്താവില്‍നിന്നു വേര്‍പിരിഞ്ഞ ശേഷം 2012ലാണ് ഖുര്‍ഷിനൊപ്പം ജീവിതം ആരംഭിച്ചത്. മുഷ്‌കാന്‍, മിസ്‌കിന, അലിഫ, എട്ടു മാസം പ്രായമുള്ള പേരിടാത്ത കുട്ടി എന്നിങ്ങനെ നാലു പെണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. ഇവരാണ് കൊല്ലപ്പെട്ടത്.

Top