ച​ല​ച്ചി​ത്ര നിർമ്മാതാവ് ഹാ​ർ​വി വെ​യ്ൻ​സ്റ്റെ​യി​നെ​തി​രെ ലൈം​ഗി​കാ​രോ​പ​ണ​വു​മാ​യി ​അ​മേ​രി​ക്ക​ൻ ന​ടി

ല​ണ്ട​ൻ: ലൈം​ഗി​കാ​രോ​പ​ണം നേ​രി​ടു​ന്ന ഹോ​ളി​വു​ഡ് നിർമ്മാതാവ് ഹാ​ർ​വി വെ​യ്ൻ​സ്റ്റെ​യ്നെ​തി​രെ പുതിയ ആ​രോ​പ​ണ​വു​മാ​യി മെ​ക്സി​ക്ക​ൻ-​അ​മേ​രി​ക്ക​ൻ ന​ടി സ​ൽ​മ ഹാ​യെ​ക് രംഗത്ത്.

ഹാ​ർ​വി ത​ന്നെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നും കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് 51 വ​യ​സു​കാ​രി​യാ​യ സ​ൽ​മ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

അ​നേ​കം വ​ർ​ഷ​ങ്ങ​ൾ ഹാ​ർ​വിയെ തനിക്ക് പേടിയായിരുന്നുവെന്നും ന്യൂ​യോ​ർ​ക്ക് ടൈം​സ് പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന​ത്തി​ൽ സ​ൽ​മ പ​റ​ഞ്ഞു.

2002ൽ ​പു​റ​ത്തി​റ​ങ്ങി​യ “ഫ്രി​ഡ’ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ നേ​രി​ട്ട അ​നു​ഭ​വ​ങ്ങ​ളാ​ണ് സ​ൽ​മ ലേ​ഖ​ന​ത്തി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

എന്നാൽ സ​ൽ​മ​ നടത്തിയ ഈ ആരോപണത്തിൽ ഹാ​ർ​വി ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ആ​ഞ്ജ​ലീ​ന ജോ​ളി, ഗി​ന​ത്ത് പാ​ൾ​ട്രൊ, ലി​യ സെ​യ്ദു, റോ​സ് മ​ഗ​വ​ൻ, ആ​സി​യ അ​ർ​ജ​ന്‍റോ, ആം​ബ്ര ഗു​റ്റി​യെ​റ​സ്, ആ​ഷ്ലി ജൂ​ഡ്, കാ​റ ഡെ​ല​വി​ൻ, ഹെ​ത​ർ ഗ്ര​ഹാം, ലു​സി​യ ഇ​വാ​ൻ​സ് തു​ട​ങ്ങി ര​ണ്ടു ഡ​സ​ന​ടു​ത്ത് ന​ടി​മാ​രാ​ണു വെ​യ്ൻ​സ്റ്റെ​യ്നെ​തി​രേ ലൈം​ഗി​ക ആ​രോ​പ​ണ​വു​മാ​യി നേ​ര​ത്തെ രം​ഗ​ത്തെ​ത്തി​യ​ത്. ഇ​വ​രി​ൽ മൂ​ന്നു​പേ​ർ ബ​ലാ​ത്സം​ഗ ആ​രോ​പ​ണ​വും ഉ​ന്ന​യി​ച്ചു.

ന്യൂ​യോ​ർ​ക്ക്, ലോ​സ് ആ​ഞ്ച​ല​സ്, ബെ​വേ​ർ​ലി ഹി​ൽ​സ്, ല​ണ്ട​ൻ ഉദ്യോഗസ്ഥർ ഹാ​ർ​വി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

എ​ന്നാ​ൽ ഈ ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം അ​ദ്ദേ​ഹം ശ​ക്ത​മാ​യി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. സ​മ്മ​ത​മി​ല്ലാ​തെ ലൈം​ഗി​ക ഉ​ദ്ദേ​ശ​ത്തോ​ടെ ആ​രെ​യും ഇ​തു​വ​രെ സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്നാ​ണു ഹാ​ർ​വി​യു​ടെ നി​ല​പാ​ട്.

ഹോ​ളി​വു​ഡി​ലെ നിർമ്മാതാക്ക​ളി​ൽ പ്ര​മു​ഖ​നാ​ണ് അ​റു​പ​ത്ത​ഞ്ചു​കാ​ര​നാ​യ ഹാ​ർ​വി. ഇ​തി​നോ​ട​കം മൂ​ന്നൂ​റി​ലേ​റെ ഓ​സ്ക​ർ നോ​മി​നേ​ഷ​നു​ക​ൾ നേ​ടി​യി​ട്ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രൊ​ഡ​ക്ഷ​നു​ക​ളി​ൽ 81 എ​ണ്ണ​വും പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

Top