കാർഷിക ആത്മഹത്യ : ജില്ലാ കളക്ടറോട് ഹർത്താലിന് അനുമതി തേടി യുഡിഎഫ്

ഇടുക്കി : ഇടുക്കിയില്‍ ഹര്‍ത്താലിന് അനുമതി തേടി കോണ്‍ഗ്രസ് ജില്ലാ കളക്ടറെ സമീപിച്ചു. കര്‍ഷക ആത്മഹത്യകള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് ആരോപിച്ച് മാര്‍ച്ച് ഒന്‍പതിന് ഹര്‍ത്താന്‍ നടത്താനാണ് യുഡിഎഫിന്റെ തീരുമാനം.

രണ്ട് മാസത്തിനിടെ ഇടുക്കി ജില്ലയില്‍ മൂന്ന് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. പ്രളയവും ഇതേത്തുടര്‍ന്നുള്ള കാലാവസ്ഥ വ്യതിയാനവും നിമിത്തം ഹൈറേഞ്ചില്‍ കൃഷി വ്യാപകമായി നശിച്ചിരുന്നു. എന്നാല്‍ കര്‍ഷകരെ സഹായിക്കാനും കാര്‍ഷിക കടങ്ങള്‍ എടുതിത്തള്ളാനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുന്നില്ലെന്ന് യുഡിഎഫ് ആരോപിക്കുന്നു.

കഴിഞ്ഞ ജനുവരി ഏഴിനാണ് ഹൈക്കോടതി മിന്നല്‍ ഹര്‍ത്താല്‍ നിരോധിച്ചത്. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് ഏഴ് ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നും വ്യക്തമാക്കിയിരുന്നു.

Top