harthal-suicide

hang

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശ്ശേരി വാഴപ്പള്ളി ചീരക്കാട്ട് ഇല്ലത്ത് സിപി നാരായണന്‍ നമ്പൂതിരിയെ (59) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മതുമൂലയിലുള്ള വ്യാപാര സ്ഥാപനത്തില്‍ ഇന്നു രാവിലെയാണ് സംഭവം.

ഹൃദ്രോഗിയായിരുന്ന നാരായണന്‍ നമ്പൂതിരി ഏറെ നാളായി ചികിത്സാ ചിലവിനെ കുറിച്ചോര്‍ത്ത് ദു:ഖിതനായിരുന്നു. ഈ മനപ്രയാസത്തെ തുടര്‍ന്നാവാം തൂങ്ങി മരിക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി.

കടയിലെ ജീവനക്കാരന്‍ എത്തി ഷട്ടര്‍ ഉയര്‍ത്തിയപ്പോള്‍ നാരായണന്‍ നമ്പൂതിരിയെ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നു. ചങ്ങനാശ്ശേരി പൊലീസ് സ്ഥലത്തെത്തി. ഇന്നു പുലര്‍ച്ചെ കടയില്‍ എത്തിയാവാം ഇയാള്‍ മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

Top