വെണ്‍മണിയില്‍ ഡിവൈഎഫ്ഐ, യുവമോര്‍ച്ച സംഘര്‍ഷം; വ്യാഴാഴ്ച ഹര്‍ത്താല്‍

harthal

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിന് സമീപം വെണ്‍മണിയില്‍ ഡിവൈഎഫ്ഐ, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു.

മൂന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കും രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുമാണു പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ജില്ലാ, ബ്ലോക്ക് അംഗങ്ങളും ഉള്‍പ്പെടുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ വീട് ആക്രമിച്ചെന്നാരോപിച്ചു നടത്തിയ പ്രതിഷേധത്തിനിടെയാണു സംഘര്‍ഷമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് വ്യാഴാഴ്ച വെണ്‍മണിയില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ സിപിഎമ്മും എന്‍എസ്എസ് കരയോഗ സംരക്ഷണസമിതിയും ആഹ്വാനം ചെയ്തു.

Top