ബോംബേറില്‍ പ്രതിഷേധം, കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍

harthal

കണ്ണൂര്‍: പാനൂര്‍ കൈവേലിക്കലില്‍ സി പി എം പ്രകടനത്തിന് നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

പാനൂര്‍ മുന്‍സിപ്പാലിറ്റി, മൊകേരി, ചൊക്‌ളി, കുന്നോത്തുപറമ്പ്, തൃപ്പങ്ങോട്ടൂര്‍ പഞ്ചായാത്തുകളിലാണ് ഹര്‍ത്താല്‍ നടക്കുക. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍.

ബോംബേറില്‍ പുത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ അശോകന്‍, ഭാസ്‌കരന്‍, മോഹന്‍, ബാലന്‍, ചന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആര്‍ എസ് എസാണ് ബോംബേറിന് പിന്നിലെന്ന് സി പി എം ആരോപിച്ചു.

കഴിഞ്ഞ ദിവസവും ഇന്നുമായി തങ്ങളുടെ ഒമ്പതോളം പ്രവര്‍ത്തകരെ ആര്‍ എസ് എസ് ആക്രമിച്ചതായി സി പി എം ആരോപിച്ചു.

Top