എറണാകുളം ജില്ലയില്‍ നാളെ മുസ്‌ലിം ഏകോപന സമിതി ഹര്‍ത്താല്‍

harthal

കൊച്ചി: എറണാകുളം ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍. മുസ്‌ലിം ഏകോപന സമിതിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഹാദിയ കേസിലെ വിധിക്കെതിരെ മുസ്‌ലിം ഏകോപന സമിതി സംഘടിപ്പിച്ച മാര്‍ച്ചിനു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ക്കാനുള്ള ശ്രമങ്ങളില്‍നിന്ന് ഹൈക്കോടതി ഇടപെട്ട് മോചിപ്പിച്ച അഖിലയെ പോലീസ് വൈക്കത്തെ വീട്ടിലെത്തിച്ചതില്‍ പ്രതിഷേധിച്ചാണ് മുസ്ലീം ഏകോപന സമിതി ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയത്.

വൈക്കം ടിവി പുരം കാരാട്ട് ഹൗസില്‍ കെ.എം. അശോകന്റെ മകള്‍ അഖിലയെ ഇസ്ലാമിലേക്ക് മതം മാറ്റി, സിറിയയില്‍ ഐഎസില്‍ ചേര്‍ക്കാനുള്ള പദ്ധതി കോടതി ഇടപെട്ട് തടയുകയായിരുന്നു. അഖില മതംമാറി ഹാദിയയായെന്നും ഷഫിന്‍ ജഹാനെ വിവാഹം കഴിച്ചെന്നുമുള്ള വാദങ്ങള്‍ കോടതി തള്ളിയിരുന്നു.

സേലത്ത് ഹോമിയോ മെഡിസിന്‍ വിദ്യാര്‍ത്ഥിയായ മകളെ കാണാനില്ലെന്ന് അച്ഛന്‍ അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വിധി.

Top