കോഴിക്കോട് വടകരയില്‍ വ്യാപാരികളുടെ ഹര്‍ത്താല്‍ തുടങ്ങി

harthal

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ വ്യാപാരികളുടെ ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ശുചിമുറി മാലിന്യം അഴുക്ക് ചാലിലേക്ക് ഒഴുക്കി വിട്ടു എന്നാരോപിച്ച് മുനിസിപ്പാലിറ്റി ചില ഹോട്ടലുകള്‍ സീല്‍ ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഇന്ന് ഹര്‍ത്താല്‍.

രാവിലെ ആറ് മണി മുതലാണ് ഹര്‍ത്താല്‍ ആരംഭിച്ചിരിക്കുന്നത്. കടകള്‍ എല്ലാം അടച്ചുകിടക്കുകയാണ്. ഹോട്ടലുകള്‍ അനിശ്ചിതക്കാലത്തേക്ക് അടച്ചിടുമെന്നും സൂചനയുണ്ട്.

മുക്കം സര്‍വീസ് സഹകരണ ബാങ്കിലെ യുഡിഎഫ് ഭരണസമിതിയെ അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്നാരോപിച്ച് മുക്കത്ത് യുഡിഎഫ് ഹര്‍ത്താലും തുടങ്ങി. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് ഹര്‍ത്താല്‍.

Top