ബി ജെ പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച ഹര്‍ത്താല്‍

harthal

ഷൊര്‍ണൂര്‍ : നഗരസഭയിലെ വാര്‍ഡുകളിലേക്കുള്ള ഫണ്ടുകളില്‍ വിവേചനം കാണിച്ചെന്നാരോപിച്ച് സമരം നടത്തിയ ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച ഷൊര്‍ണൂര്‍ നിയോജക മണ്ഡലത്തില്‍ ബി ജെ പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

Top