ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം ; വെള്ളിയാഴ്ച ഹ​ര്‍​ത്താ​ല്‍

harthal

മലപ്പുറം: ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ തീരദേശ മേഖലകളില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ് ഹര്‍ത്താല്‍.

അഞ്ചുടി സ്വദേശി ഇസ്ഹാഖ് ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം താനൂരിലായിരുന്നു സംഭവം. കൊലപാതകത്തിനു പിന്നില്‍ സിപിഎം ആണെന്നാണ് മുസ്ലിം ലീഗിന്റെ ആരോപണം.

Top