കണ്ണൂരില്‍ നാലിടത്ത് ഇന്ന് ഹര്‍ത്താല്‍

കണ്ണൂർ: അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം നടക്കുന്ന ഇന്ന് ആദരസൂചകമായി നാലിടത്ത് ഹർത്താൽ ആചരിക്കും. കണ്ണൂർ, തലശ്ശേരി, ധർമ്മടം മണ്ഡലങ്ങളിലും, മാഹിയിലുമാണ് ഹർത്താൽ ആചരിക്കുക. വാഹനങ്ങളേയും ഹോട്ടലുകളേയും ഹർത്താൽ ബാധിക്കില്ല.

ഇന്നു വൈകീട്ട് മൂന്നുമണിയ്ക്ക് പയ്യാമ്പലത്ത് ഔദ്യോഗിക ബഹുമതികളോടെയാണ് കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം നടക്കുക.
മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെയും മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റെയും കുടീരങ്ങൾക്ക് നടുവിലായാണ് കോടിയേരിയടെ സംസ്‌കാരം. ഇവിടെ സ്മൃതിമണ്ഡപവും പണിയും.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗങ്ങളും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തും. സംസ്‌കാരത്തിന്‌ ശേഷം നടക്കുന്ന അനുശോചനയോഗത്തിൽ സീതാറാം യെച്ചൂരി, പ്രകാശ്‌ കാരാട്ട്‌, പിണറായി വിജയൻ, പാർടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും.

 

Top