ഹര്‍ത്താല്‍ ദിനം; 10നുശേഷം കടകള്‍ തുറന്നു പ്രവര്‍ത്തിക്കും

കുമളി:വിനോദ സഞ്ചാരത്തിനായി അവധി ദിവസം കണ്ടെത്തുന്നവര്‍ക്ക് ഈ വരുന്ന ഹര്‍ത്താല്‍ ദിനത്തില്‍ കുമളിയിലേക്ക് യാത്ര പോകാം.

കേരളത്തില്‍ ഇടക്കിടെയുള്ള ഹര്‍ത്താലുകള്‍ വിനോദസഞ്ചാര വ്യവസായത്തെ ബാധിക്കുന്നതിനാല്‍ ഹര്‍ത്താല്‍ ദിവസമായ തിങ്കളാഴ്ച രാവിലെ 10നു ശേഷം കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തേക്കടി, കുമളി വിനോദസഞ്ചാര മേഖലയിലെ സംഘടനകള്‍ തീരുമാനിച്ചു.

യുഡിഎഫ് ഒക്ടോബര്‍ 16ന് ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ രാവിലെ 10 വരെ സഹകരിക്കുമെന്ന് തേക്കടി ടൂറിസം കോഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. അതിവുശേഷം കടകള്‍ തുറന്നു പ്രവര്‍ത്തിക്കും.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍, തേക്കടി ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ഹോം സ്റ്റേ അസോസിയേഷന്‍ എന്നീ സംഘടനകളുടെ കൂട്ടായ്മയാണു തേക്കടി ടൂറിസം കോഓര്‍ഡിനേഷന്‍ കമ്മിറ്റി.

Top