ഹര്‍ത്താല്‍ അനുകൂലികള്‍ പിന്‍വാങ്ങി ; കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു

ksrtc

കോട്ടയം: ഹര്‍ത്താല്‍ അനുകൂലികള്‍ പിന്‍വാങ്ങിയതോടെ കെഎസ്ആര്‍ടിസി സാധാരണ നിലയില്‍ പല ഡിപ്പോകളിലും സര്‍വീസ് ആരംഭിച്ചു. ഹര്‍ത്താല്‍ അനുകൂലികള്‍ പിന്‍വാങ്ങിയതിനാല്‍ അനിഷ്ട സംഭവങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

രാവിലെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്താതിരുന്നതോടെ പല യാത്രക്കാരും ബുദ്ധിമുട്ടിയിരുന്നു. ഹര്‍ത്താലിനെ തുടര്‍ന്ന് പലയിടത്തും വിവിധ ദളിത് സംഘടനാ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞിരുന്നു. ചിലയിടത്ത് ഒറ്റപ്പെട്ട അക്രമങ്ങളും ഉണ്ടായിട്ടുണ്ട്.

തൃശൂരും കൊല്ലത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കൊച്ചിയില്‍ വാഹനം തടയാന്‍ ശ്രമിച്ചതിന് ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദന്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Top