ഇന്ത്യയുടെ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയുടെ ജീവിതം സിനിമയാകുന്നു

abhinav

ന്ത്യന്‍ സിനിമയിലേക്ക് വീണ്ടും ഒരു ബയോപിക്. ഇന്ത്യയുടെ ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയുടെ ജീവിതം സിനിമയാകുന്നു. അഭിനവ് ബിന്ദ്രയുടെ ആത്മകഥയായ ‘എ ഷോട് അറ്റ് ഹിസ്റ്ററി: മൈ ഒബ്‌സെസ്സിവ് ജേര്‍ണി ടു ഒളിമ്പിക് ഗോള്‍ഡ് ആന്‍ഡ് ബിയോണ്ട്’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ.

ചിത്രത്തില്‍ ഹര്‍ഷവര്‍ദ്ധന്‍ കപൂറാണ് അഭിനവിന്റെ വേഷത്തിലെത്തുക. സാധാരണ ഒരു കേന്ദ്രകഥാപാത്രത്തെ കുറിച്ച് മാത്രമാണ് ജീവചരിത്ര സിനികള്‍ പറയാറുള്ളത്. അഭിനവിന്റെ ജീവിതത്തില്‍ അദ്ദേഹത്തിന്റെ അച്ഛന്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് ഒരച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ കൂടിയാണെന്ന് ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു.

സിനിമയില്‍ ഗാനങ്ങളുണ്ടാകില്ല. നവംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

Top