ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്റെ പരിസാഹത്തിന് ചുട്ട മറുപടിയുമായി കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ

സിഡ്‌നി: ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡെയ്ന്‍ വാന്‍ നികേര്‍ക്കിന്റെ പരിസാഹത്തിന് ചുട്ട മറുപടിയുമായി കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ. ലോകകപ്പ് ഫൈനലിലേക്ക് ഫ്രീ പാസ് ലഭിക്കുന്നതിനേക്കാള്‍ സെമി ഫൈനലില്‍ കളിച്ചു തോല്‍ക്കുന്നതാണെന്നായിരുന്നു താരം പരിഹാസിച്ചത്.

ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച രീതിയില്‍ കളിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഫ്രീ പാസില്‍ കയറിയതല്ലെന്നുമാണ് ഹര്‍ഷ ഭോഗ്‌ലെ വ്യക്തമാക്കിയത്. കളിച്ചു ജയിക്കണോ ഫ്രീ പാസ് സ്വീകരക്കണോ എന്നത് കളിക്കാര്‍ക്ക് തീരുമാനിക്കാവുന്ന കാര്യമല്ലെന്നും ഹര്‍ഷ ഭോഗ്‌ലെ ട്വീറ്റില്‍ കുറിച്ചു.

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള വനിതാ ട്വന്റി-20 ലോകകപ്പിന്റെ സെമി ഫൈനല്‍ മഴമൂലം ഒരു ഓവര്‍ പോലും എറിയാതെ ഉപേക്ഷിക്കുകയായിരുന്നു ചെയ്തത്. ഇതോടെ ഗ്രൂപ്പിലെ ചാമ്പ്യന്‍മാരെന്ന നിലയില്‍ ഇന്ത്യ ഫൈനലിലെത്തുകയും ചെയ്തിരുന്നു.

Top