Harsha Bhogle removed as IPL-9 commentator

ന്യൂഡല്‍ഹി: മുതിര്‍ന്ന ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ബോഗ്ലേയെ ഐപിഎല്‍ പുതിയ പതിപ്പിന്റെ കമന്റേറ്റര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. 2008ല്‍ ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിച്ചതു മുതല്‍ കമന്റേറ്ററായി തുടരുന്നയാളാണ് 54കാരനായ ഹര്‍ഷ ബോഗ്ലെ.

കമന്ററിയില്‍ നിലവാരം പുലര്‍ത്തുന്നില്ലെന്ന പരാതികളെ തുടര്‍ന്നാണ് ബിസിസിഐയുടെ നടപടി. കമന്ററിയെക്കുറിച്ചുള്ള ക്രിക്കറ്റ് താരങ്ങളുടേയും സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളും ബിസിസിഐ പരിഗണിക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സൂചന.

നേരത്തേ ഹര്‍ഷ ബോഗ്ലേയുടെ കമന്ററിക്കെതിരെ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ രംഗത്ത് വന്നിരുന്നു. ഇന്ത്യന്‍ കമന്റേറ്റര്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് സംസാരിക്കണമെന്നാണ് ബച്ചന്‍ പറഞ്ഞത്. വിദേശ താരങ്ങളെ കുറിച്ചാണ് കമന്റേറ്റര്‍ വാചാലനാകുന്നതെന്ന് ബോഗ്ലേയുടെ പേര് പരാമര്‍ശിക്കാതെ ബച്ചന്‍ ട്വീറ്റ് ചെയ്തു.

ബച്ചന്റെ ട്വീറ്റ് ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണ് ഷെയര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ തന്നെ നീക്കം ചെയ്യുന്നതായുള്ള വിവരം താന്‍ അറിഞ്ഞിട്ടില്ലെന്നും ഇതു സംബന്ധിച്ച് ബിസിസിഐ യാതൊരു അറിയിപ്പും നല്‍കിയിട്ടില്ലെന്നും ബോഗ്ലെ പ്രതികരിച്ചു.

Top