മേഗന്‍ ഇനി ഹാരിക്ക് സ്വന്തം; മിന്നുകെട്ട് കഴിഞ്ഞു, ചിത്രങ്ങള്‍ കാണാം

harry marriage

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിലെ എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകന്‍ ഹാരി രാജകുമാരനും ഹോളിവുഡ് താരസുന്ദരി
മേഗന്‍ മാര്‍ക്കിളും വിവാഹിതരായി. ഇന്ത്യന്‍ സമയം 4.50ന് വിന്‍സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ വച്ചായിരുന്നു രാജകീയ വിവാഹം നടന്നത്. രണ്ടാം കിരീടവകാശിയായ സഹോദരന്‍ വില്യം രാജകുമാരന്റെ വിവാഹം പോലെ തന്നെ എല്ലാ ആഡംബരങ്ങളും പാരമ്പര്യങ്ങളും ആഘോഷങ്ങളും ഉള്‍ക്കൊള്ളിച്ചാണ് ഹാരിയുടെയും വിവാഹം നടന്നത്.

hd

എലിസബത്ത് രാജ്ഞിയും പ്രധാനമന്ത്രിയും ലോകനേതാക്കളും ഹോളിവുഡ് താരങ്ങളടക്കമുള്ള നിരവധി സെലിബ്രിറ്റികള്‍ വിവാഹത്തില്‍ പങ്കെടുത്തു. ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം, ഭാര്യയും ഫാഷന്‍ ഡിസൈനറുമായ വിക്ടോറിയ ബെക്കാം, നടന്‍ ജോര്‍ജ് ക്ലൂണി, ഭാര്യ അമല്‍ ക്ലൂണി, ബോളിവുഡ് താരം പ്രിയങ്ക ചോപ്ര എന്നിവര്‍ വിവാഹത്തില്‍ പങ്കെടുത്തു.

k

ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമത്തിലിരിക്കുന്ന, മേഗന്റെ പിതാവ് തോമസ് മാര്‍ക്കിളിന്റെ അസാന്നിധ്യത്തില്‍ ഹാരിയുടെ പിതാവ് ചാള്‍സ് രാജകുമാരനാണു പുതിയ മരുമകളെ സെന്റ് ജോര്‍ജ് ചാപ്പലിന്റെ ഇടനാഴിയിലൂടെ അള്‍ത്താരയ്ക്കു മുന്നിലെ ഇടനാഴിയില്‍ എത്തിച്ചത്. തൂവെള്ള നിറത്തിലുള്ള നീളന്‍ ഗൗണില്‍ അതീവ സുന്ദരിയായിരുന്നു മേഗാന്‍.

എലിസബത്ത് രാജ്ഞിയുടെ മൂത്ത മകന്‍ ചാള്‍സ് രാജകുമാരന്റെയും കാറപകടത്തില്‍ കൊല്ലപ്പെട്ട ഡയാന രാജകുമാരിയുടെയും രണ്ടാമത്തെ മകനാണ് 33 വയസ്സുകാരനായ ഹാരി രാജകുമാരന്‍. സാമൂഹിക പ്രവര്‍ത്തകയും ക്ലിനിക്കല്‍ തെറാപ്പിസ്റ്റുമായ ഡോറിയാ റാഗ്ലാന്‍ഡിന്റെയും മകളാണ് മേഗന്‍.

Top