ഹാരി കെയ്ന്‍ ആറു വര്‍ഷത്തേയ്ക്ക് ടോട്ടൻഹാമുമായി കരാറില്‍ ഒപ്പിട്ടു

പാസെയ് സിറ്റി: സൂപ്പര്‍ താരം ഹാരി കെയ്ന്‍ പുതിയ ക്ലബുമായി കരാറില്‍ ഒപ്പിട്ടു. ആറ് വര്‍ഷത്തേക്കാണ് താരം ടോട്ടന്‍ഹാമുമായി കരാര്‍ ഒപ്പിട്ടത്. പുതിയ കരാര്‍ പ്രകാരം താരം 2024 വരെ താരം ക്ലബ്ബില്‍ തുടരും. ടോട്ടന്‍ഹാമില്‍ ഏറ്റവും കൂടുതല്‍ വേതനം ലഭിക്കുന്ന താരവും കൂടിയാകും ഹാരി കെയ്ന്‍.

പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച ഫോര്‍വേഡുകളില്‍ ഒരാളാണ് ഹാരി കെയ്ന്‍. റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ ഇംഗ്ലണ്ട് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് ഹാരി കെയ്ന്‍. കഴിഞ്ഞ പ്രീമിയര്‍ ലീഗ് സീസണില്‍ 30 ഗോളുകളും ഈ താരം നേടിയിരുന്നു. ഈ സീസണില്‍ എല്ലാ മത്സരങ്ങളിലും കൂടി താരം 41 ഗോളുകള്‍ ടോട്ടന്‍ഹാമിന് വേണ്ടി നേടിയിട്ടുണ്ട്.

Top