ഹറമൈൻ ട്രെയിൻ ;സർവ്വീസുകളുടെ എണ്ണം വർധിപ്പിച്ചു; പുതിയ ഷെഡ്യൂൾ ഇന്ന് മുതൽ

മക്കാ – മദീന ഹറമൈൻ ട്രെയിൻ ഇന്ന് മുതൽ ഒരേ സമയം ഇരു ദിശയിലേക്കും സർവീസ് നടത്തും. തിരക്ക് കണക്കിലെടുത്താണ് തീരുമാനം. പുതിയ ഷെഡ്യൂൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ തീർഥാടകരുടെ യാത്ര കൂടുതൽ എളുപ്പമാകും.

പുതിയ ഷെഡ്യൂളോടെ ദിവസേനയുള്ള സർവ്വീസുകളുടെ എണ്ണം പത്താവും. ബുധൻ, വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി ദിവസവും അഞ്ചു സർവ്വീസുകളായാണ് അൽ ഹറമൈൻ ട്രെയിൻ സർവ്വീസ് നടത്തിയിരുന്നത്. ഈ സ്ഥനത്തേക്കാണ് ഓരേ സമയം രണ്ടു ട്രെയിനുകൾ വീതം സർവ്വീസ് നടത്തുന്നത്. ഇതോടെ ഒരുസമയം 834 പേർക്ക് യാത്ര ചെയ്യാനാവും.

3 ക്യാബിനുകളിലായി 417 സീറ്റുകൾ ഉള്ള ട്രെയിനുകളാണ് നിലവിൽ സർവീസുകൾ നടത്തിയിരുന്നത്. തിരക്ക് കണക്കിലെടുത്താണ് പുതിയ സർവീസുകൾ. ജിദ്ദ, മദീന, റാബിഗ് എന്നിവിടങ്ങളിലാണ് പ്രധാന സ്റ്റേഷനുകൾ. ജിദ്ദ വിമാനത്താവളത്തിലും സ്റ്റേഷൻ ഉടൻ പണി തീർക്കും.

Top