ഹർമൻപ്രീത് കൗർ കൊവിഡ് മുക്തയായി

ന്ത്യൻ വനിതാ ടി-20 ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ കൊവിഡ് മുക്തയായി. താരം തന്നെയാണ് തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ വിവരം അറിയിച്ചത്. മാർച്ച് 30നാണ് ഹർമൻപ്രീതിന് കൊവിഡ് പോസിറ്റീവായത്.

“ടെസ്റ്റ് നെഗറ്റീവായെന്നും നില ഏറെ മെച്ചപ്പെട്ടെന്നും അറിയിക്കാൻ സന്തോഷമുണ്ട്. കൂടുതൽ ശ്രദ്ധിക്കുകയും സ്വന്തം ആരോഗ്യം നോക്കുകയും ചെയ്യണം എന്നതാണ് നിങ്ങളോടുള്ള എന്റെ ഒരേയൊരു സന്ദേശം. വൈറസ് സത്യമാണ്, അപകടകാരിയുമാണ്. അധികൃതർ ഏർപ്പെടുത്തിയിരിക്കുന്ന നിബന്ധനകൾ പാലിക്കുക”ഹർമൻപ്രീത് ട്വീറ്റ് ചെയ്തു.

ദക്ഷിണാഫ്രിക്കക്കെതിരായ പരിമിത ഓവർ പരമ്പരകളിലാണ് ഹർമൻ അവസാനമായി കളിച്ചത്. പരുക്കേറ്റതിനെ തുടർന്ന് ടി-20 പരമ്പരയിൽ ഹർമൻപ്രീത് കളിച്ചിരുന്നില്ല.

Top