ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയിലെ സേവനം അവസാനിപ്പിക്കുന്നു

ഹാര്‍ലി ഡേവിഡ്സണ്‍ അടുത്ത മാസം ഇന്ത്യയിലെ നിര്‍മാണ പ്ലാന്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്തിടെയാണ് ശ്രേണിയിലെ മോഡലുകളെ വെട്ടിക്കുറയ്ക്കുമെന്ന് കമ്പനി അറിയിച്ചത്. ഏകദേശം 30 ശതമാനം വരെ മോഡലുകളെ വെട്ടിക്കുറയ്ക്കുമെന്നാണ് ബ്രാന്‍ഡ് അറിയിച്ചത്. കമ്പനിയുടെ പുതിയ സിഇഒ ജോചെന്‍ സീറ്റ്‌സാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സീറ്റ്‌സിന്റെ നേതൃത്വത്തില്‍, ഹാര്‍ലി ഡേവിഡ്സണ്‍ റിവയര്‍ എന്ന പേരില്‍ ഒരു പുതിയ ബിസിനസ് തന്ത്ര പദ്ധതി പ്രഖ്യാപിച്ചു. ഇത് കമ്പനിയുടെ പുതുക്കിയ പഞ്ചവത്സര പദ്ധതിയുടെ ഘട്ടങ്ങള്‍ പ്രതിപാദിക്കുന്നു. ഇതിന്റെ ഭാഗമായി പ്രാഥമിക വിപണികളായ യൂറോപ്പ്, ചൈന, യുഎസ് എന്നിവയില്‍ കമ്പനിയുടെ മുഴുവന്‍ ശ്രദ്ധയും മാറ്റുന്നത് ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. തല്‍ഫലമായി, ഹാര്‍ലി ഡേവിഡ്സണ്‍ ഇന്ത്യയില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും ഏകീകരിക്കാനും ആഗ്രഹിക്കുന്നില്ല.

Top