ഇനി മുതൽ ഇലക്ട്രിക്ക് സൈക്കിൾ വിപണിയിൽ ഹാർലിയും

മേരിക്കന്‍ പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇലക്ട്രിക് സൈക്കിള്‍ വിപണിയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങുന്നു. പ്രാരംഭ ഘട്ടത്തിലുള്ള ഇലക്ട്രിക് സൈക്കിളിന് സീരിയല്‍ 1 എന്നാണ് കമ്പനി പേരിട്ടിരിക്കുന്നത്. രൂപകല്‍പ്പനയുടെ കാര്യത്തില്‍, വെളുത്ത ടയറുകള്‍, ലെതര്‍ സാഡില്‍, ഹാന്‍ഡ് ഗ്രിപ്പുകള്‍, നേര്‍ത്ത കറുത്ത ഫ്രെയിം എന്നിവയുമായാണ് സൈക്കിള്‍ വരുന്നത്.

കൂടാതെ, ബിഎംഡബ്ല്യു ഇലക്ട്രിക് ബൈക്കുകളും മോട്ടോര്‍ സൈക്കിളുകളും നിര്‍മ്മിക്കുന്നു, മെര്‍സിഡീസ് ബെന്‍സ് ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി, ഔഡി ഇലക്ട്രിക് മൗണ്ടന്‍ ബൈക്കുകള്‍ നിര്‍മ്മിക്കുന്നു, ഫോര്‍ഡ് ഇ-സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടപ്പ് സ്പിന്‍ സ്വന്തമാക്കി, ജീപ്പ് അടുത്തിടെ ഉയര്‍ന്ന പവര്‍ ഇലക്ട്രിക് മൗണ്ടന്‍ ബൈക്ക് പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹാര്‍ലിയും ഇപ്പോള്‍ ഇലക്ട്രിക് സൈക്കിളുമായി വിപണിയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങുന്നത്.

1903 മുതലുള്ള ഹാര്‍ലി ഡേവിഡ്സണ്‍ മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ആദ്യത്തെ ഇലക്ട്രിക് സൈക്കിളിനെ വെളിപ്പെടുത്തിയിരിക്കുന്നത്.

Top