Haryana BJP Leader On Rapes: They’ve Been Happening Forever

ചണ്ഡിഗഡ്: ലോകാരംഭം മുതല്‍ ബലാത്സംഗങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് ഹരിയാനയിലെ വനിതാ ബിജെപി നേതാവ് നിര്‍മല്‍ ഭൈരഗി. ഒരേ സംഘം തന്നെ ദളിത് യുവതിയെ രണ്ടാം തവണയും ബലാത്സംഗം ചെയ്ത സംഭവത്തില്‍ കടുത്ത പ്രതിഷേധം ഉയരുന്നതിനിടയിലാണ് ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന.

റോത്തക്കില്‍ യുവതി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിലെ പ്രതികളെ പിടികൂടാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും എന്നാല്‍ ഇതിന് സമയമെടുക്കുമെന്നും ഭൈരഗി പറഞ്ഞു.

മൂന്ന് വര്‍ഷം മുമ്പ് ബലാത്സംഗം ചെയ്യപ്പെട്ട യുവതിയെ വീണ്ടും അതേ ആളുകള്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു.

2013ല്‍ നടന്ന സംഭവത്തില്‍ ജാമ്യത്തിലിറങ്ങിയ ഈ അഞ്ചംഗ സംഘം, യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി വീണ്ടും ബലാത്സംഗം ചെയ്യുകയായിരുന്നു. തങ്ങള്‍ക്കെതിരെയുള്ള പരാതി പിന്‍വലിക്കണമെന്നും യുവതിയെ സംഘം ഭീഷണിപ്പെടുത്തി.

Top